Sorry, you need to enable JavaScript to visit this website.

ഹംഗറിയില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നു

ബുഡാപെസ്റ്റ് - ഹംഗേറിയന്‍ ഫുട്‌ബോള്‍ ലീഗ് കാണികളുമായി പുനരാരംഭിക്കാന്‍ തീരുമാനം. ഗാലറിയില്‍ ഇരിക്കുന്നവര്‍ക്കിടയില്‍ മൂന്നു സീറ്റുകളുടെ ഇടവേള വേണം. ഇരിക്കുന്നവരുടെ മുമ്പിലോ പിമ്പിലോ മറ്റാരും പാടില്ല. കളിക്കാരും കളിക്കളത്തിനു സമീപമുള്ള മറ്റുള്ളവരും സമീപദിനങ്ങളില്‍ കൊറോണ പരിശോധനയില്‍ നെഗറ്റിവായവര്‍ ആയിരിക്കണം.  
അടുത്ത ബുധനാഴ്ച ബുഡാപെസ്റ്റ് ഹോണ്‍വെഡും മെസോകോവെസ്ദ് സോറിയും തമ്മില്‍ ബുഡാപെസ്റ്റിലെ ഫെറഞ്ച് പുഷ്‌കാസ് സ്റ്റേഡിയത്തില്‍ ഹംഗേറിയന്‍ കപ്പ് ഫൈനല്‍ അരങ്ങേറും. മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കും. 

Latest News