Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടില്‍ മൂന്ന് കളിക്കാര്‍ക്ക് കൊറോണ

ലണ്ടന്‍ - ഇംഗ്ലിഷ് ഫുട്‌ബോള്‍ സീസണ്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാന ഘട്ട പരിശോധനയില്‍ രണ്ടാം ഡിവിഷനിലെ മൂന്ന് കളിക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ബ്ലാക്ക്‌ബേണിലെ ഒരു കളിക്കാരനും ഫുള്‍ഹമിലെ രണ്ടു പേര്‍ക്കും. ബ്ലാക്ക്‌ബേണ്‍ ക്യാപ്റ്റന്‍ എലിയറ്റ് ബെന്നറ്റിനാണ് വൈറസ് ബാധിച്ചത്. മൂന്നു കളിക്കാരും ഒരാഴ്ച സമ്പര്‍ക്ക വിലക്കില്‍ നില്‍ക്കണം.  
കഴിഞ്ഞയാഴ്ചയാണ് ഗ്രൂപ്പുകളായി പരിശീലനം പുനരാരംഭിക്കാന്‍ കളിക്കാര്‍ക്ക് അനുവാദം കിട്ടിയത്. ബുധനാഴ്ച മുതല്‍ സമ്പര്‍ക്കത്തോടെയും ടാക്ലിംഗോടെയും പരിശീലനം തുടങ്ങി.

Latest News