ഷാര്‍ജയില്‍ കാറുകള്‍ ഒഴുക്കില്‍പെട്ട് നാലു മരണം

ഷാര്‍ജ - ഷാര്‍ജയിലെ വാദി ഹിലുവില്‍ മൂന്നു കാറുകള്‍ പ്രളയത്തില്‍പെട്ട് രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ മരണപ്പെട്ടു. ഒരു വയസ് പ്രായമുള്ള ബാലന്‍ ഉമര്‍ അല്‍മത്‌റൂശിയും നാലു വയസുകാരി മഥായില്‍ അല്‍മത്‌റൂശിയുമാണ് മരണപ്പെട്ട കുട്ടികള്‍. ഇവരുടെ മൂത്ത സഹോദരനായ ഖലീഫ(8)യെയും പിതാവ് ഫഹദിനെയും ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി. ഒഴുക്കില്‍ പെട്ട മറ്റൊരു കാറില്‍ നാല്‍പതിനടുത്ത് പ്രായമുള്ള രണ്ടു യുവാക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ഈ കാറിലെ മൂന്നാമത്തെ യാത്രക്കാരനെ രക്ഷപ്പെടുത്തി.
മൂന്നാമതൊരു കാര്‍ കൂടി ശക്തമായ ഒഴുക്കില്‍ പെട്ടെങ്കിലും ഈ കാറിലുണ്ടായിരുന്ന കുടുംബത്തെ അധികൃതര്‍ രക്ഷപ്പെടുത്തി. ദമ്പതികളെയും മൂന്നു കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്. ഒഴുക്കില്‍ പെട്ട മൂന്നു കാറുകളില്‍ നിന്നുമായി ആകെ എട്ടു പേരെ രക്ഷപ്പെടുത്തുകയും നാലു പേര്‍ മരണപ്പെടുകയും ചെയ്തു. ദുബായിലെ വാദി ഹത്തയില്‍ ഒഴുക്കില്‍ പെട്ട ബസില്‍ നിന്ന് ഇരുപതു യാത്രക്കാരെയും ഡ്രൈവറെയും ദുബായ് പോലീസും രക്ഷപ്പെടുത്തി.  

 

Latest News