Sorry, you need to enable JavaScript to visit this website.

കളി തുടങ്ങുന്നത് വിന്‍ഡീസി്ല്‍,  കണ്ണയച്ച് ക്രിക്കറ്റ് ലോകം

കിംഗ്‌സ്റ്റണ്‍ - കൊറോണ കാലത്തെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്കായി വെസ്റ്റിന്‍ഡീസ് കളിക്കാര്‍ ഒരുക്കം തുടങ്ങി. ഇരുപത്തഞ്ചംഗ വെസ്റ്റിന്‍ഡീസ് ടെസ്റ്റ്, നിശ്ചിത ഓവര്‍ ടീം തയാറെടുപ്പ് തുടങ്ങി. ജൂണ്‍ മൂന്നിനോ നാലിനോ കളിക്കാര്‍ സ്വന്തം നിലയില്‍ കൊറോണ പരിശോധന നടത്തുകയാണ് ആദ്യം ചെയ്യുക. ജൂണ്‍ എട്ടിന് എല്ലാവരും ആന്റിഗ്വയില്‍ ഒത്തുചേരുകയും അന്നു തന്നെ ഒരു വിമാനത്തില്‍ ബ്രിട്ടനിലേക്ക് പറക്കുകയും ചെയ്യും. ബ്രിട്ടനിലെത്തിയാല്‍ മൂന്നാഴ്ച ക്വാറന്റൈനാണ്. അവിടെ പരിശീലന സൗകര്യമുണ്ടാവും. 
ജൂലൈ എട്ടിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. ജൂലൈ 16 നും 24 നും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ തുടങ്ങും. ഏഴാഴ്ചയോളം കുടുംബവുമായി അകന്നുനില്‍ക്കേണ്ടി വരുന്നതില്‍ മിക്ക കളിക്കാര്‍ക്കും ആശങ്കയുണ്ടെന്നും എന്നാല്‍ പിന്മാറുമെന്ന് ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്നും വിന്‍ഡീസ് ബോര്‍ഡ് സി.ഇ.ഒ ജോണി ഗ്രെയ്‌വ് പറഞ്ഞു. 

Latest News