Sorry, you need to enable JavaScript to visit this website.

ട്വന്റി20 ലോകകപ്പ് 2022 ലേക്ക് നീട്ടും, പകരം ഐ.പി.എല്‍ നടക്കുമോ?

ദുബായ് - ഒക്ടോബര്‍ 18 മുതല്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി20 ലോകകപ്പ് 2022 ലേക്ക് മാറ്റാന്‍ ഏകദേശ ധാരണയായി. ഇന്ന് ഐ.സി.സി എക്‌സിക്യൂട്ടിവ് ഓണ്‍ലൈന്‍ യോഗം ചേരുന്നുണ്ട്. ട്വന്റി20 ലോകകപ്പ് 2021 ലേക്ക് മാറ്റുമെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ 2021 ല്‍ ഇന്ത്യയില്‍ ട്വന്റി20 ലോകകപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഒരേ വര്‍ഷം രണ്ട് ലോകകപ്പ് അനുചിതമാണെന്നാണ് അംഗ രാജ്യങ്ങളുടെ നിലപാട്. 
2021 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയിലെ ലോകകപ്പും ഒക്ടോബറില്‍ ഇന്ത്യയിലെ ലോകകപ്പും നടത്തുന്നതിനെക്കുറിച്ച് നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ ആറ് മാസത്തിനിടെ രണ്ട് ലോകകപ്പ് നടത്തുന്നതിനോട് സംപ്രേഷണാവകാശം നേടിയെടുത്ത സ്റ്റാര്‍ സ്‌പോര്‍ട്‌സിന് താല്‍പര്യമില്ല. സ്‌പോര്‍ട്‌സ് മാര്‍ക്കറ്റ് ഇപ്പോള്‍ തകര്‍ന്നു കിടക്കുകയാണ്. മാത്രമല്ല 2022 ല്‍ പ്രധാനപ്പെട്ട ഐ.സി.സി ടൂര്‍ണമെന്റുകളൊന്നുമില്ല. 2023 ലാണ് ഇന്ത്യയിലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ്.  
ട്വന്റി20 ലോകകപ്പ് നീട്ടിവെക്കുന്നതോടെ ഒക്ടോബറില്‍ ഐ.പി.എല്ലിന് സാധ്യത തെളിയും. എന്നാല്‍ ഐ.പി.എല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് നിലപാടെടുക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം സ്‌പോര്‍ട്‌സ് മന്ത്രി കിരണ്‍ റിജിജു പ്രസ്താവിച്ചിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലേ ടൂര്‍ണമെന്റ് നടക്കാന്‍ സാധ്യതയുള്ളൂ. ജൂലൈയില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. 
ലോകകപ്പ് നീട്ടിവെച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അടുത്ത ദൗത്യം ഡിസംബറിലെ ഓസ്‌ട്രേലിയയന്‍ പര്യടനമാണ്. ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയുമായി മൂന്നു മത്സര ട്വന്റി20 പരമ്പര കളിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച പുരോഗമിക്കുന്നുണ്ട്

Latest News