കുവൈത്തില്‍ മെയ് 31 മുതല്‍ ഭാഗിക കര്‍ഫ്യൂ

കുവൈത്ത് സിറ്റി - കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ദീര്‍ഘിപ്പിക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മന്ത്രിസഭാ കാര്യങ്ങള്‍ക്കുള്ള സഹമന്ത്രിയുമായ അനസ് അല്‍സ്വാലിഹ് അറിയിച്ചു. മെയ് 31 മുതല്‍ രാജ്യത്ത് ഭാഗിക കര്‍ഫ്യൂവാണ് നിലവിലുണ്ടാവുക. കര്‍ഫ്യൂ എടുത്ത് കളഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പടിപടിയായി തിരിച്ചുപോകാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അസാധാരണ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അനസ് അല്‍സ്വാലിഹ് പറഞ്ഞു.
കൊറോണ വ്യാപനം തടയാന്‍ മെയ് 10 മുതല്‍ മെയ് 30 വരെയാണ് രാജ്യത്ത് സമ്പൂര്‍ണ കര്‍ഫ്യൂ ബാധകമാക്കിയിരിക്കുന്നത്. മെയ് 31 മുതല്‍ ഭാഗിക കര്‍ഫ്യൂ നടപ്പാക്കും. ഇത് പടിപടിയായി ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങും. ആരോഗ്യ വ്യവസ്ഥകള്‍ കണക്കിലെടുത്ത്, സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ സാങ്കേതിക സംഘങ്ങള്‍ തയാറാക്കിവരികയാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി പറഞ്ഞു.

 

Latest News