Sorry, you need to enable JavaScript to visit this website.

ഒരുക്കം മൂന്നാം ഘട്ടത്തില്‍, ലാ ലിഗ റിട്ടേണ്‍ അവസാന ചുവടില്‍

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ ജൂണ്‍ 11 ന് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. അതിന് മുന്നോടിയായി 14 കളിക്കാര്‍ വീതമുള്ള ഗ്രൂപ്പായി പരിശീലനം നടത്താന്‍ ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ലീഗ് പുനരാരംഭിക്കാനുള്ള നാലു ഘട്ടങ്ങളില്‍ മൂന്നാം ഘട്ടമാണ് ഇത്. 10 പേര്‍ക്ക് പരിശീലനം നടത്താനായിരുന്നു കഴിഞ്ഞയാഴ്ച ലഭിച്ച അനുമതി. പൂര്‍ണ ടീമുമായി പരിശീലനത്തിന് അടുത്തയാഴ്ച അനുവാദം കൊടുത്തേക്കും. ഒറ്റക്കൊറ്റക്ക് പരിശീലനം നടത്തിയാണ് കളിക്കാര്‍ തുടങ്ങിയത്. ജൂണ്‍ എട്ടിനു ശേഷം ലീഗ് പുനരാരംഭിക്കാമെന്ന് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 
സെവിയ ടീമുകളായ സെവിയയും റയല്‍ ബെറ്റിസും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലീഗ് പുനരാരംഭിക്കുക. കാണികളെ പ്രവേശിപ്പിക്കില്ല. മൂന്നു മാസത്തെ ഇടവേളക്കു ശേഷമായിരിക്കും ലീഗ് തുടങ്ങുന്നത്. ആദ്യ നാല് റൗണ്ടുകളുടെ മത്സരക്രമം ജൂണ്‍ ആദ്യ വാരം പുറത്തുവിടും. സ്പാനിഷ് സമയം വൈകിട്ടോ രാത്രിയോ കളി നടത്താനാണ് പദ്ധതിയെന്ന് ലീഗ് പ്രസിഡന്റ് ഹവിയര്‍ തേബാസ് അറിയിച്ചു. ലീഗില്‍ 11 റൗണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്നു. റയല്‍ മഡ്രീഡിനെക്കാള്‍ രണ്ടു പോയന്റ് മുന്നിലാണ് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ. 

Latest News