കോവിഡ്: കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്ത് സിറ്റി- കോവിഡ് ബാധിച്ച് കുവൈത്തില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് സ്വദേശി ചെറിയ തോപ്പില്‍ സാദിഖ് (49), തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) എന്നിവരാണ് മരിച്ചത്. രണ്ടു പേരും ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.
ബ്രിഡ്ജ് കമ്പനിയില്‍ ഡ്രൈവറായിരുന്നു സാദിഖ്. ഭാര്യ സറീന. രണ്ടു മക്കളുണ്ട്. തയ്യല്‍ തൊഴിലാളിയായിരുന്നു ഹസ്ബുല്ല. ഭാര്യ ശരീഫ.

 

Latest News