അകലം പാലിക്കുമ്പോള്‍ കീപ്പര്‍ എവിടെ നില്‍ക്കും?

ദുബായ് - ക്രിക്കറ്റ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഐ.സി.സി പുറത്തുവിട്ട മാര്‍ഗരേഖയില്‍ ആശയക്കുഴപ്പമുണ്ടെന്ന് കളിക്കാര്‍. പന്ത്രണ്ടടി വരെ അകലം പാലിച്ചാലും കോവിഡ് പടരാമെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ ഓവറുകള്‍ക്കിടയില്‍ ബാറ്റ്‌സ്മാന്മാരെ അടുത്തുനിന്ന് സംസാരിക്കാന്‍ അനുവദിക്കുമോയെന്ന് ബംഗ്ലാദേശ് മുന്‍ നായകന്‍ ശാഖിബുല്‍ ഹസന്‍ ചോദിച്ചു. ബാറ്റ്‌സ്മാന്മാരെ അനുവദിക്കുന്നില്ലെന്ന് വന്നാലും വിക്കറ്റ്കീപ്പര്‍ക്ക് സ്റ്റമ്പിന് പിന്നില്‍ നിന്നല്ലേ പറ്റൂ എന്ന് ശാഖിബ് ചൂണ്ടിക്കാട്ടി. ക്ലോസ്ഇന്‍ ഫീല്‍ഡര്‍മാര്‍ക്ക് മാറി നില്‍ക്കാനാവുമോ? ഇതിനെക്കുറിച്ചൊക്കെ വ്യക്തത വേണമെന്ന് ശാഖിബ് പറഞ്ഞു. 
ജീവനാണ് പ്രധാനമെന്നും പൂര്‍ണ സുരക്ഷിതമെന്ന് ഉറപ്പായാലേ ഐ.സി.സി ക്രിക്കറ്റ് പുനരാരംഭിക്കാന്‍ സാധ്യതയുള്ളൂ എന്നും ശാഖിബ് ചൂണ്ടിക്കാട്ടി. വാതുവെപ്പുകാര്‍ സമീപിച്ച വിവരം വെളിപ്പെടുത്താത്തതിന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്കനുഭവിക്കുകയാണ് ശാഖിബ്. ക്രിക്കറ്റ് ഉടനെ പുനരാരംഭിച്ചാലും കളിക്കളത്തില്‍ തിരിച്ചെത്താനാവില്ല. 

Latest News