Sorry, you need to enable JavaScript to visit this website.

പ്രീമിയര്‍ ലീഗില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ

ലണ്ടന്‍ - പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള പരിശോധനയുടെ പുതിയ ഘട്ടത്തില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തോളം പേരെ പരിശോധിച്ചിരുന്നു. രണ്ടു ക്ലബ്ബിലെ ഓരോ ആളുകള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇരുവരും ഒരാഴ്ച സമ്പര്‍ക്ക വിലക്കില്‍ തുടരണം.  
കഴിഞ്ഞയാഴ്ച നടത്തിയ ആദ്യ ഘട്ട പരിശോധനയില്‍ 748 പേരെ പരിശോധിച്ചതില്‍ ആറു പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 
പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ജൂണ്‍ 12 ന് ലീഗ് പുനരാരംഭിക്കാനാണ് നീക്കം. ക്ലബ്ബുകള്‍ക്ക് സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനാവുമോ നിഷ്പക്ഷ ഗ്രൗണ്ടുകളില്‍ കളിക്കേണ്ടി വരുമോയെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ചില കളിക്കാര്‍ പരിശീലനം പുനരാരംഭിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്.  
ഒമ്പത് റൗണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. നാല് ടീമുകള്‍ക്ക് പത്ത് റൗണ്ട് മത്സരങ്ങളും കളിക്കണം. 

Latest News