Sorry, you need to enable JavaScript to visit this website.

കൊറോണക്കാലത്തെ ആദ്യ ക്ലാസിക്, കാണാം ചൊവ്വാഴ്ച

മ്യൂണിക് - കൊറോണക്കാലത്തെ ലോക ഫുട്‌ബോളിലെ ആദ്യ ക്ലാസിക്കിനായി ജര്‍മന്‍ ലീഗ് ഒരുങ്ങി. ബയേണ്‍ മ്യൂണിക്കും ബൊറൂഷ്യ ഡോര്‍ട്മുണ്ടും വിജയത്തോടെ ക്ലാസിക്കിനായി ഒരുങ്ങി. ബൊറൂഷ്യക്കു മേല്‍ ബയേണ്‍ നാലു പോയന്റ് ലീഡ് നിലനിര്‍ത്തി. ചൊവ്വാഴ്ച ഈ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടും. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മ്ലാനമായ ക്ലാസിക്കായിരിക്കും ചൊവ്വാഴ്ചത്തേത്. സാധാരണ ബയേണ്‍-ബൊറൂഷ്യ മത്സരത്തിന് എണ്‍പതിനായിരത്തിലേറെ കാണികളാണ് ഇരമ്പിയെത്താറ്. ജര്‍മന്‍ ഫുട്‌ബോളിന് അത് ഉത്സവദിനമായിരിക്കും. ഇത്തവണ ആളൊഴിഞ്ഞ പ്രേതാലയത്തിന് മുന്നിലായിരിക്കും ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം. ജര്‍മന്‍ ലീഗ് ആര് നേടുമെന്ന് നിര്‍ണയിക്കുന്ന മത്സരമായിരിക്കും ഇത്. ജയിക്കുകയാണെങ്കില്‍ ബയേണിന് ഏഴ് പോയന്റ് ലീഡാവും. ബൊറൂഷ്യ ജയിച്ചാല്‍ അവര്‍ക്ക് ബയേണിന്റെ ലീഡ് ഒറ്റപ്പോയന്റിലൊതുക്കാം. 
കഴിഞ്ഞ കളി ഇരു ടീമുകളും വിയര്‍ത്താണ് ജയിച്ചത്. ഐന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ടിനെതിരെ അഞ്ചു ഗോളടിച്ചെങ്കിലും ബയേണ്‍ മ്യൂണിക്കിന് നന്നായി പൊരുതേണ്ടി വന്നു. 5-2 ജയത്തോടെ നിലവിലെ ചാമ്പ്യന്മാര്‍ നാലു പോയന്റ് ലീഡ് നിലനിര്‍ത്തി. രണ്ടാം സ്ഥാനക്കാരായ ബൊറുഷ്യ ഡോര്‍ട്മുണ്ടിനെ നേരിടാനിരിക്കെ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ് ഇത്. 

Latest News