Sorry, you need to enable JavaScript to visit this website.

ജിംഗാന്‍ ഗള്‍ഫിലേക്കോ?

കൊച്ചി - കേരളാ ബ്ലാസ്റ്റേഴ്‌സിനോട് വിടപറഞ്ഞ ഇന്ത്യന്‍ ഡിഫന്റര്‍ സന്ദേശ് ജിംഗാന്‍ ബ്രിട്ടനിലെയും ഓസ്‌ട്രേലിയയിലെയും ഖത്തറിലെയും ക്ലബ്ബുകളുമായി ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഫിഫ റാങ്കിംഗ് വളരെ താഴെയാണ് -നൂറിന് താഴെ. അതിനാല്‍ ബ്രിട്ടിഷ് ക്ലബ്ബുകളില്‍ ചേരുക എളുപ്പമാവില്ല. ഖത്തറില്‍ നിന്ന് ഏത് ക്ലബ്ബാണ് ജിംഗാനെ ബന്ധപ്പെട്ടതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുന്‍ ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ ഷാവി അവിടെ അല്‍സദ്ദ് ക്ലബ്ബിന്റെ കോച്ചാണ്. 
ബ്ലാസ്‌റ്റേഴ്‌സിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ജിംഗാനെ പോലൊരു നെടുന്തൂണിനെ കൈവിടാന്‍ കാരണമായത്. കരാര്‍ അവസാനിപ്പിച്ചതിനാല്‍ ജിംഗാന് ഇഷ്ടമുള്ള ക്ലബ്ബില്‍ ചേരാം. ഐ.എസ്.എല്ലില്‍ തന്നെ മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ, ബംഗളൂരു എഫ്.സി, എ.ടി.കെ-ബഗാന്‍ എഫ്.സി ടീമുകള്‍ ജിംഗാനെ ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഐ.എസ്.എല്‍ ടീമില്‍ ചേരുമ്പോള്‍ കേരളത്തില്‍ കിട്ടിയ ആദരവ് ജിംഗാനെ സ്വാധീനിക്കും. കേരളത്തില്‍ ജനപ്രിയനായ ജിംഗാന് മുംബൈ സിറ്റിയുടെ ചെറിയ അരീനയില്‍ കളിക്കുന്നത് ഉള്‍ക്കൊള്ളാനാവില്ല. ബംഗളൂരുവില്‍ തിരിച്ചെത്തുന്നത് പരിഗണിക്കാവുന്ന ആശയമാണെങ്കിലും സുനില്‍ ഛേത്രിയുടെ പ്രതിഛായക്കു മുന്നില്‍ ജിംഗാന്‍ നിഷ്പ്രഭനാവും. ഡ്രസ്സിംഗ് റൂമില്‍ നായക പരിവേഷവുമുണ്ടാവില്ല. 
കഴിഞ്ഞ സീസണില്‍ ജിംഗാന് പരിക്കുണ്ടായിരുന്നു. ഐ.എസ്.എല്ലില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. കായികക്ഷമത നേടി ഇന്ത്യന്‍ ക്യാമ്പില്‍ ചേരാനിരിക്കെയാണ് ലോക്ഡൗണ്‍ കാരണം കളിക്കളങ്ങള്‍ നിശ്ശബ്ദമായത്. 

Latest News