മഞ്ഞപ്പടക്ക് ഇനി ഈ ജഴ്‌സിയില്ല

കൊച്ചി - ഡിഫന്റര്‍ സന്ദേശ് ജിംഗാന്‍ ധരിച്ചിരുന്ന ഇരുപത്തൊന്നാം നമ്പര്‍ ജഴ്‌സി ഒഴിവാക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ധരിച്ചിരുന്ന ഇരുപത്തൊന്നാം നമ്പര്‍ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ല. താരത്തോടുള്ള നന്ദി സൂചകമായാണ് ഇത്. ആദ്യ ലേലത്തില്‍ മെഹ്താബ് ഹുസൈനു പിന്നാലെ രണ്ടാമനായി ബ്ലാസ്റ്റേഴ്‌സിലേക്ക് കാലെടുത്ത വെച്ച ചണ്ഡീഗഢുകാരന്‍ ആറു സീസണിലും ടീമിനൊപ്പമുണ്ടായിരുന്നു. ഒരു സീസണില്‍ ടീമിനെ നയിക്കുകയും ചെയ്തു. 
ക്ലബ്ബിനോടുള്ള ജിംഗാന്റെ സ്‌നേഹത്തിനും ആദരവിനും വിധേയത്വത്തിനും ബ്ലാസ്‌റ്റേഴ്‌സ് നന്ദി പറഞ്ഞു. ഇനിയും മനസ്സ് കൊണ്ട് ടീമിനൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. ജിംഗാനും വൈകാരികമായ കുറിപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും ആരാധകര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. 
 

Latest News