Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍നിന്ന് മൂന്നാം ഘട്ട വിമാന ഷെഡ്യൂളായി

ദുബായ്- വന്ദേ ഭാരത് മിഷന്റെ ഭാഗമായി യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാന സര്‍വീസിന്റെ മൂന്നാം ഘട്ട ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഈ മാസം 26 നും 27നുമുള്ള വിമാനങ്ങളുടെ വിവരമാണ് പുറത്തുവിട്ടത്. കേരളത്തിലെ നാല് രാജ്യാന്തര വിമാനത്താവളങ്ങളിലേക്കും വിമാനമുണ്ട്. നേരത്തെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രക്ക് അവസരം.ഇവരെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍നിന്ന് വിവരം അറിയിക്കും.

26ന് ഉച്ചക്ക് 12.50ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് കണ്ണൂരിലേക്കേും  ഉച്ചക്ക് 1.20ന് അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കും വിമാനമുണ്ട്. ഉച്ചക്ക് 1.50ന് ദുബായില്‍നിന്ന് കൊച്ചിയിലേക്കും  3.20ന് അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്കും ഇതേസമയത്ത് തന്നെ ദുബായില്‍നിന്ന് കോഴിക്കോട്ടേക്കും വിമാനം പറക്കും. വൈകിട്ട് 5.20ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക്, വൈകിട്ട് 5.30ന് അബുദാബിയില്‍നിന്ന് കണ്ണൂരിലേക്ക് എന്നിങ്ങനെയാണ് ഷെഡ്യൂള്‍.
27ന്  ഉച്ചക്ക് 12.20ന് അബുദാബിയില്‍നിന്ന് കോഴിക്കോട്ടേക്കും ഉച്ചക്ക് 1.50ന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ട്.

 

Latest News