Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ്: ഖത്തറില്‍ രണ്ട് മരണംകൂടി

ദോഹ- ഖത്തറില്‍ രണ്ട് പേര്‍കൂടി കോവിഡ്19 ബാധിച്ച് മരണമടഞ്ഞു. മരണമടഞ്ഞത് പ്രവാസികളാണോ സ്വദേശികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. രണ്ട് മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 19 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 5,160 പേരില്‍ നടത്തിയ പരിശോധനയില്‍ 1,830 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 40,481 ആയി. 7,893 പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 605 പേരാണ് സുഖം പ്രാപിച്ചത്. 32,569 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്താകെ കോവിഡ് പരിശോധനക്ക് വിധേയമായവരുടെ എണ്ണം 1,80,642 ആയി.

 

Latest News