ട്വന്റി20 ലോകകപ്പ നീട്ടും, തീരുമാനം 28 ന്

മെല്‍ബണ്‍ - ഈ വര്‍ഷാവസാനം ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പര അരങ്ങേറാന്‍ പത്തില്‍ ഒമ്പത് സാധ്യതയുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സി.ഇ.ഒ കെവിന്‍ റോബര്‍ട്‌സ്. ഒന്നിനും ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് പത്തില്‍ പത്ത് എന്നു പറയാത്തത്. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയന്‍ ടീം ഇംഗ്ലണ്ട് പര്യടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം ഒക്ടോബറിലും നവംബറിലുമായി ഓസ്‌ട്രേലിയയില്‍ നിശ്ചയിച്ച ട്വന്റി20 ലോകകപ്പ് മിക്കവാറും നീട്ടിവെക്കും. അടുത്തയാഴ്ച ഇതെക്കുറിച്ച് ഐ.സി.സി തീരുമാനമെടുത്തേക്കും. ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാനാണ് സാധ്യത. 28 ന് ഐ.സി.സി ബോര്‍ഡ് യോഗം ചേരുന്നുണ്ട്. 

Latest News