മനാമ- ഈദുല്‍ ഫിത്വര്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും ദേശീയ അവധിയായിരിക്കുമെന്ന് പ്രപ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളും പൊതുസ്ഥാപനങ്ങളും അടച്ചിടുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഈ മൂന്ന് ദിവസങ്ങളില്‍ ഏതെങ്കിലും ഔദ്യോഗിക അവധി ദിനം യോജിച്ച് വരികയാണെങ്കില്‍ പകരം ഒരു അവധി ദിവസം അധികം നല്‍കുമെന്നും ഉത്തരവിലുണ്ട്.