അബ്ശിര്‍ വഴി ഇഖാമ പുതുക്കുന്നതിന് ഏഴു വ്യവസ്ഥകള്‍ ബാധകം

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി ഇഖാമ പുതുക്കുന്നതിന് ഏഴു വ്യവസ്ഥകള്‍ പൂര്‍ണമായിരിക്കണമെന്ന് അബ്ശിര്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് കാലാവധിയുള്ളതായിരിക്കല്‍, തൊഴിലാളിയുടെ പേരില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ അടക്കല്‍, ഇഖാമ പുതുക്കല്‍ ഫീസ് അടക്കല്‍, തൊഴിലാളിയുടെ ആശ്രിത വിസയില്‍ 21 വയസും അതില്‍ കൂടുതലും പ്രായമുള്ള ആണ്‍മക്കള്‍ ഉണ്ടാകാതിരിക്കല്‍ എന്നിവ ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കുന്നതിനുള്ള വ്യവസ്ഥകളാണ്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

തൊഴിലാളി സൗദി അറേബ്യക്കകത്തുണ്ടായിരിക്കല്‍, കാലാവധിയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കല്‍, ജോലി സ്ഥലത്തു നിന്ന് ഒളിച്ചോടിയ ആള്‍ എന്നോണം തൊഴിലാളിയെ രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍ (ഹുറൂബാക്കാതിരിക്കല്‍) എന്നീ വ്യവസ്ഥകളും ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കുന്നതിന് ബാധകമാണ്.

 

Latest News