അബുദാബി - കൊറോണ വൈറസ് ബാധിച്ച് പാക്കിസ്ഥാനി ഡോക്ടര്‍ അബുദാബിയില്‍ മരിച്ചു. പത്തു വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്തുവരുന്ന ഡോ. മുഹമ്മദ് ഉസ്മാന് ആണ് മരിച്ചത്. രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കൊറോണ ബാധിച്ചത്.
കൊറോണ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോക്ടര്‍ വെള്ളിയാഴ്ചയാണ് അന്ത്യശ്വാസം വലിച്ചത്. മയ്യിത്ത് തിങ്കളാഴ്ച അബുദാബിയില്‍ മറവു ചെയ്തു.
കൊറോണ വ്യാപനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കാരണം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. അബുദാബിയിലെ സ്വകാര്യ ക്ലിനിക്കില്‍ ജനറല്‍ പ്രാക്ടീഷനറായാണ് ഡോ. മുഹമ്മദ് ഉസ്മാന് ജോലി ചെയ്തിരുന്നത്. ഭാര്യയും അഞ്ചും നാലും വയസ് വീതം പ്രായമുള്ള രണ്ടു മക്കളുമുണ്ട്. ഡോ. മുഹമ്മദ് ഉസ്മാന്റെ കുടുംബവുമായി ബന്ധപ്പെട്ടുവരികയാണെന്നും സാധ്യമായ എല്ലാ സഹായവും അവര്‍ക്ക് ചെയ്തുകൊടുക്കുമെന്നും യു.എ.ഇയിലെ പാക്കിസ്ഥാന് അംബാസഡര്‍ ഗുലാം ദസ്തഗീര്‍ പറഞ്ഞു.
ക്യാപ്.
ഡോ. മുഹമ്മദ് ഉസ്മാന്






