മോഹന്‍ലാലിന് അറുപത്, ആഘോഷവുമായി ആരാധകര്‍

നാളെ (മെയ്21) അറുപത് വയസ്സ് പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് ആശംസകളുമായി സിനിമാലോകം.
ആരാധകരുടെ ആഘോഷങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന അപരാഭിധാനത്താല്‍ അറിയപ്പെടുന്ന സൂപ്പര്‍സ്റ്റാറിന് ആശംസകളര്‍പ്പിക്കുകയാണ് ഓണ്‍ലൈന്‍ ലോകം.
പത്രങ്ങളില്‍ ഇതിനകം പ്രത്യേക പതിപ്പുകളും അഭിമുഖങ്ങളും ആശംസകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പ്രിയതാരത്തിന്റെ ജന്മദിനം ലോക്ഡൗണ്‍ വേളയിലും ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍.
ഇന്നും മലയാളത്തിന്റെ ഗാരണ്ടിയുള്ള താരമാണ് മോഹന്‍ലാല്‍. വന്‍മുടക്കുമുതലില്‍ നിര്‍മിച്ച കുഞ്ഞാലിമരക്കാര്‍ തിയറ്ററുകളിലെത്താനിരിക്കെയാണ് ലോക്ഡൗണ്‍ വന്നത്. തിയറ്ററുകള്‍ ഇളക്കിമറിച്ച ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമാണ് ലാലിന്റെ അടുത്ത പ്രോജക്ട്.
ലോക്ഡൗണില്‍ മദിരാശിയിലെ വസതിയില്‍ കുടുംബത്തോടൊപ്പമാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. അവിടെ സുഹൃത്തുക്കളുടേയും ആരാധകരുടേയും ജന്മദിനാശംസകള്‍ ഏറ്റുവാങ്ങുകയാണ് അദ്ദേഹം. കുടുംബത്തോടൊപ്പം ചെറിയ രീതിയില്‍ ആഘോഷം മാത്രമാണ് അദ്ദേഹം ആലോചിക്കുന്നത്.

 

Latest News