ജവാസാത്ത് നിര്‍ദേശം പാലിച്ചില്ല; സൗദിയില്‍ പലര്‍ക്കും ആയിരം റിയാല്‍ പിഴ

ജിദ്ദ- സൗദിയില്‍ എക്‌സിറ്റ് റീ എന്‍ട്രി വിസ റദ്ദാക്കാത്ത പലര്‍ക്കും ആയിരം റിയാല്‍ പിഴ ലഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ മുടങ്ങിയ പശ്ചാത്തലത്തില്‍ റീ എന്‍ട്രി കാന്‍സല്‍ ചെയ്യണമെന്ന ജവാസാത്തിന്റെ നിര്‍ദേശം പാലിക്കാത്തവരാണ് കുടുങ്ങിയത്.

നിശ്ചിത കാലാവധിക്കകം നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ വീണ്ടും റീഎന്‍ട്രിക്ക് ശ്രമിച്ചപ്പോഴാണ് രണ്ട് മാസത്തെ റീ എന്‍ട്രിക്ക് 1200 റിയാല്‍ അടക്കണമെന്ന് അക്കൗണ്ടില്‍ കാണിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/05/19/reentry.jpg

ഇന്ത്യന്‍ എംബസിയിലും അബ്ശിര്‍ ഔദയിലും രജിസ്റ്റര്‍ ചെയ്ത് ഉടന്‍ തന്നെ നാട്ടിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയില്‍ എക്‌സിറ്റ് റീ എന്‍ട്രി വിസയടിച്ച് കാത്തിരിക്കുന്നവര്‍ നിരവധിയാണ്. പോകാനായില്ലെങ്കില്‍ റീ എന്‍ട്രി സ്വമേധയാ പുതുക്കി കിട്ടുമെന്നാണ് പലരും കരുതുന്നത്.

സൗദി വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

ഇത് ശരിയല്ലെന്നും സൗദിയിലുള്ളവര്‍ റീ എന്‍ട്രി അടിച്ചിട്ടുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കാന്‍സല്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്നും ജവാസാത്ത് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

Latest News