മോഹന്‍ലാല്‍ പുറത്തിറങ്ങും,  മമ്മൂട്ടി വീട്ടില്‍ ലോക്ക്ഡ് 

കൊച്ചി- ലോക്ക്ഡൗണില്‍ മമ്മൂട്ടിയും രജനിയും, കമല്‍ ഹാസനും അമിതാബച്ചനുമെല്ലാം വീട്ടിലിരിക്കും, മോഹന്‍ലാല്‍ പുറത്തും ഇറങ്ങും.സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ നിര്‍ദ്ദേശമാണ് സൂപ്പര്‍താരങ്ങള്‍ക്കും വിനയായിരിക്കുന്നത്.
65 വയസ്സിന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളും പുറത്തിറങ്ങരുതെന്നാണ് പുതിയ കോവിഡ് പ്രോട്ടോക്കോളില്‍ പറയുന്നത്.മമ്മൂട്ടിക്ക് നിലവില്‍ 69 വയസ്സായി രജനീകാന്തിന് 70 ഉം കമലിന് 66 വയസ്സുമാണ് പ്രായം. അമിതാബച്ചന് വയസ്സ് 78 ആണ്. ഇവരില്‍ 'ചെറുപ്പമായ' മോഹന്‍ലാലിന് 59 വയസ്സാണ് ഉള്ളത്. അതു കൊണ്ട് തന്നെ കോവിഡ് പ്രായ നിയന്ത്രണം അദ്ദേഹത്തിന് പുറത്തിറങ്ങുന്നതിന് ബാധകമാകില്ല.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ലാലിനെപ്പോലെ ബോളിവുഡ് താരം ഷാരൂഖ് ഖാനും, സല്‍മാന്‍ഖാനും ,അമീര്‍ ഖാനും അക്ഷയ കുമാറിനുമെല്ലാം പുറത്തിറങ്ങാന്‍ കഴിയും.കോവിഡ് നിയന്ത്രണം മമ്മൂട്ടിക്കും അമിതാഭ് ബച്ചനും പരീക്ഷണ കാലമായാണ് മാറിയിരിക്കുന്നത്. പ്രായമായ മറ്റ് താരങ്ങളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. അതേസമയം, യുവ താരങ്ങള്‍ സിനിമാ വ്യവസായം തകരുന്നതില്‍ കടുത്ത ആശങ്കയിലാണ്. വൈറസ് വ്യാപനം പൂര്‍ണ്ണമായും തടയാതെ സിനിമ തിയറ്ററുകള്‍ ഒരിക്കലും തുറക്കാന്‍ കഴിയുകയില്ല. മറ്റ് ഏത് മേഖല തുറന്ന് കൊടുത്താലും തിയ്യറ്ററുകളില്‍ റെഡ് സിഗ്‌നല്‍ തുടരും. സിനിമാ വ്യവസായത്തിന്റെ അടിവേരാണ് ഇതോടെ തകര്‍ക്കപ്പെടുന്നത്. ഒ.ടി.ടി ഫഌറ്റ് ഫോമിലേക്ക് സിനിമാപ്രദര്‍ശനം മാറാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.ാേല്‍മാഹന്‍ല പുറത്തിറങ്ങും !


 

Latest News