മനാമ- കോവിഡ് 19 രോഗബാധമൂലം ബഹ്‌റൈനില്‍ ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. 67 വയസ്സുള്ള ഒരു ബഹ്‌റൈന്‍ സ്വദേശിയും 53 വയസ്സുള്ള ഒരു വിദേശിയുമാണ് മരിച്ചത്. വിദേശി ഏതു രാജ്യക്കാരനാണെന്ന വിവരം ലഭ്യമായിട്ടില്ല. ഇതോടെ ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടു വിദേശികളും 10 സ്വദേശികളുമുള്‍പ്പെടെ 12 ആയി.
ബഹ്‌റൈനില്‍ നിലവില്‍ 3931 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2640 ആയി. 3 പേര്‍ ഒഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.






