കുവൈത്തിൽ എട്ടു മരണം;  184 ഇന്ത്യക്കാരടക്കം 885 പേർക്ക് രോഗബാധ

കുവൈത്ത് സിറ്റി - കുവൈത്തിൽ 24 മണിക്കൂറിനിടെ എട്ടു കൊറോണ രോഗികൾ മരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 96 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 
പുതുതായി 885 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്. കുവൈത്തിൽ ഇതുവരെ 12,860 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 189 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,640 പേരാണ് രോഗമുക്തരായത്. കുവൈത്തിൽ 24 മണിക്കൂറിനിടെ കൊറോണബാധ സ്ഥിരീകരിച്ചവരിൽ 184 പേർ ഇന്ത്യക്കാരാണ്. 269 ഈജിപ്തുകാർക്കും 116 ബംഗ്ലാദേശുകാർക്കും 109 കുവൈത്തികൾക്കും രോഗബാധ സ്ഥിരീകരിച്ചു. അവശേഷിക്കുന്നവർ മറ്റു രാജ്യക്കാരാണ്. 


ഖത്തറിൽ 24 മണിക്കൂറിനിടെ 1,153 പേർക്ക് കൊറോണബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം 29,425 ആയി ഉയർന്നു. ഖത്തറിൽ പുതുതായി 190 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഖത്തറിൽ ഇതുവരെ 3,546 കൊറോണ രോഗികളുടെ അസുഖമാണ് ഭേദമായത്. ഖത്തറിൽ പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 14 കൊറോണ രോഗികളാണ് മരിച്ചത്.


യു.എ.ഇയിൽ കൊറോണ ബാധിതരുടെ എണ്ണം 21,831 ആയി. 24 മണിക്കൂറിനിടെ 747 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. യു.എ.ഇയിൽ രണ്ടു കൊറോണ രോഗികൾ കൂടി മരിച്ചിട്ടുമുണ്ട്. രാജ്യത്ത് ആകെ 210 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 398 പേർ കൂടി കൊറോണ മുക്തരായി. യു.എ.ഇയിൽ ഇതുവരെ 7,328 പേരാണ് കൊറോണ വൈറസ് മുക്തരായത്. 24 മണിക്കൂറിനിടെ യു.എ.ഇയിൽ 38,000 ലേറെ പേർക്ക് കൊറോണ പരിശോധനകൾ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
ഒമാനിൽ കൊറോണ മരണങ്ങൾ 20 ആയി. 24 മണിക്കൂറിനിടെ രണ്ടു കൊറോണ രോഗികൾ കൂടി മരണപ്പെട്ടതോടെയാണിത്. രാജ്യത്ത് പുതുതായി 284 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇക്കൂട്ടത്തിൽ 80 പേർ സ്വദേശികളും 204 പേർ വിദേശികളുമാണ്. ഒമാനിൽ ഇതുവരെ 4,625 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇക്കൂട്ടത്തിൽ 1,350 പേരുടെ അസുഖം ഭേദമായി. 
ബഹ്‌റൈനിൽ 220 പേർക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 6,418 ആയി. ഇക്കൂട്ടത്തിൽ 2,637 പേർ രോഗമുക്തി നേടി. ബഹ്‌റൈനിൽ 24 മണിക്കൂറിനിടെ കൊറോണ രോഗികൾ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ പത്തു കൊറോണ രോഗികളാണ് മരിച്ചത്. 

 

Latest News