ഖത്തറില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയെന്ന് ആരോഗ്യവിദഗ്ധന്‍

ദോഹ- ഖത്തറില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം സാമൂഹിക അകലം പാലിക്കുന്നതിലെ വീഴ്ചയാണെന്ന്  ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സാംക്രമിക രോഗ പ്രതിരോധ വിഭാഗം മേധാവി ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍. കോവിഡ്19 മുന്‍കരുതല്‍ നിര്‍ദേശങ്ങളില്‍ പ്രധാനം, അകലം പാലിക്കുക എന്നതാണ്. ഈ നിര്‍ദേശം പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തിയതാണ് രോഗസംഖ്യ ഉയരാന്‍ കാരണം. പൊതു ഇടങ്ങളില്‍ മാത്രമല്ല വീടുകളിലും കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കണമെന്നും ഡോ. അല്‍ഖാല്‍ നിര്‍ദേശിച്ചു.

സുരക്ഷിത അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ട സാഹചര്യമാണ് നിലവുള്ളത്. കൂടുതല്‍ കുടുംബങ്ങളില്‍ രോഗബാധ ഉണ്ടാകാന്‍ കാരണം വീട്ടിനകത്ത് അകലം പാലിക്കാത്തത് കൊണ്ടാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് 19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ കൂടിയായ ഡോ.അല്‍ഖാല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.  സ്വദേശി, പ്രവാസികള്‍ക്കിടയിലെ രോഗസംഖ്യയില്‍ 50 ശതമാനമാണ് വര്‍ധന.

 

Latest News