Sorry, you need to enable JavaScript to visit this website.

രഹസ്യ വിവരങ്ങൾ പരസ്യപ്പെടുത്തൽ: കുറ്റക്കാർക്ക് 20 വർഷം തടവ്

റിയാദ് - രഹസ്യ വിവരങ്ങളും രേഖകളും പരസ്യപ്പെടുത്തുന്നത് ഇരുപതു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രഹസ്യ രേഖകളും വിവരങ്ങളും പരസ്യപ്പെടുത്തുന്നതും വെളിപ്പെടുത്തുന്നതും നിയമം വിലക്കുന്നു. അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യമാണിത്. രഹസ്യ സ്വഭാവുമുള്ള ജോലികൾ നിർവഹിക്കുന്നവരാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ കൂടുതൽ കടുത്ത ശിക്ഷ ലഭിക്കും. 
രഹസ്യ രേഖകളും വിവരങ്ങളും പരസ്യപ്പെടുത്തുന്നവർക്കും വെളിപ്പെടുത്തുന്നവർക്കും അനധികൃത രീതിയിൽ ഇത്തരം വിവരങ്ങളും രേഖകളും കൈവശപ്പെടുത്തുന്നവർക്കും രേഖകളുടെയും വിവരങ്ങളുടെയും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാത്തവർക്കും ഇരുപതു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. 

Latest News