ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി;പ്രതിഷേധവുമായി യാത്രക്കാർ .

ദോഹ-ഖത്തറില്‍ നിന്ന് ഇന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വൈകീട്ട് 3.30ന്‌ തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത് . രാജ്യത്ത് കടുങ്ങി കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തറിൽ നിന്നുള്ള രണ്ടാമത്തെ വിമാനമാണ് ഇത് .

ഇന്ന് 181 യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പറക്കേണ്ട വിമാനം ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, ദോഹയില്‍ നിന്ന് ക്ലിയറന്‍സ് ലഭിത്തതായാണ് വൈകാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം . നിരവധി ഗർഭിണികൾ , വയോധികർ , രോഗികൾ എന്നിവരുൾക്കൊള്ളുന്നവരാണ് യാത്രക്കാർ . അഞ്ച് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തന്നെമെന്ന നിർദേശത്തെ തുടർന്ന് മുഴുവൻ യാത്രക്കാരും വിമാനത്താവളത്തിലെത്തിയിരുന്നു. ഉച്ചയോടെ വിമാനം വൈകുമെന്ന അറിയിപ്പ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് കിട്ടിയെങ്കിലും അപ്രതീക്ഷിതമായാണ് വിമാനം റദ്ദാക്കപ്പെടുന്നത് . എന്നാൽ ഇന്ത്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥന്‍ പോലും വിമാനത്താവളത്തിലേക്കു തിരിഞ്ഞു നോക്കിയില്ലെന്ന യാത്രക്കാർ  പറഞ്ഞു.

വിസിറ്റ് വിസയിലും മറ്റും വന്ന് ടിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് മുറി ഒഴിഞ്ഞുവന്നവര്‍, യാത്ര ചെയ്യാന്‍ അടിയന്തര ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ഗര്‍ഭിണികള്‍, അടിയന്തരമായി നാട്ടില്‍ എത്തി ചികില്‍സ തുടരേണ്ട രോഗികള്‍ തുടങ്ങിയവര്‍ ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ് .  അടുത്ത ചൊവ്വാഴ്ച്ച ഈ സർവീസ് ഉണ്ടാവുമെന്നാണറിയുന്നത് .

രോഗികളും ഗര്‍ഭിണികളും ഉള്‍പ്പെടെ എംബസിയില്‍ യാത്രക്കാക്കായി  നിരവധി പേർകാത്തിരിക്കവേയാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള കെടുകാര്യസ്ഥത. ഈ മാസം ഏഴിന് ദോഹയില്‍ നിന്ന് കൊച്ചിയിലേക്കു പുറപ്പെടേണ്ട വിമാനം സാങ്കേതിക തടസ്സങ്ങള്‍ പറഞ്ഞ് ഒമ്പതിലേക്കു മാറ്റിയിരുന്നു.

Latest News