വലിയൊരു തുക അയാള്‍ എനിക്ക് തരാനുണ്ട്  കമല്‍ഹാസനെക്കുറിച്ച് ഗൗതമി

ചൈന്നൈ-കമല്‍ഹാസനുമായുള്ള വര്‍ഷങ്ങളായുള്ള ലിവിങ് ടുഗെതര്‍ ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി ഗൗതമി. ആത്മാഭിമാനത്തിന് തിരിച്ചടി നേരിട്ടപ്പോഴാണ് കമലുമായി പിരിഞ്ഞതെന്നും ഇപ്പോള്‍ ഒരു ബന്ധവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. കമല്‍ഹാസനൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ സിനിമ അഭിനയം നിര്‍ത്തി. പക്ഷെ അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്നു. പല ഹിറ്റ് സിനിമകള്‍ക്കും ഞാന്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചു. അതില്‍ തന്നെ കമല്‍ അഭിനയിച്ചവയും ഉണ്ടായിരുന്നു. ഒന്നിനും പ്രതിഫലം തന്നിരുന്നില്ല. ഇപ്പോഴും വലിയൊരു തുക അയാള്‍ എനിക്ക് തരാനുണ്ടെന്നും ഗൗതമി പറയുന്നു.2010 ല്‍ കമല്‍ഹാസന്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ തുടങ്ങിയിരുന്നു. അതിലും എനിക്ക് പ്രതിഫലം ലഭിച്ചില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കമല്‍ അത് ഉപേക്ഷിച്ചു. കമലിന്റെ മകളാണ് ബന്ധം തകര്‍ത്തതെന്ന വാര്‍ത്തയില്‍ സത്യമില്ല. അര്‍ബുദം ബാധിച്ചതോടെ താന്‍ കമലിന് ബാധ്യതയായിരിക്കാമെന്നും ഗൗതമി പറയുന്നു.

Latest News