അബുദാബി- യു.എ.ഇയില്‍നിന്ന് വെള്ളിയാഴ്ച ഇന്ത്യയിലേക്ക് പോയ വന്ദേഭാരത് വിമാനങ്ങളില്‍ നാട്ടിലെത്തിയത് 200 സാധാരണ തൊഴിലാളികള്‍. മൊത്തം യാത്ര ചെയ്ത 353 പേരിലാണിത്. ചെന്നൈയിലേക്കാണ് വിമാനം പോയത്.
രണ്ട് വിമാനങ്ങളാണ് വെള്ളിയാഴ്ച യു.എ.ഇയില്‍നിന്ന് പറന്നത്. ആദ്യത്തേത് 176 യാത്രക്കാരുമായും രണ്ടാമത്തേത് 177 യാത്രക്കാരുമായും. 37 ഗര്‍ഭിണികളും 42 അസുഖബാധിതരും. പ്രായാധിക്യമുള്ളവര്‍, കുടുങ്ങിപ്പോയ ടൂറിസ്റ്റുകള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെല്ലാം യാത്രക്കാരായുണ്ടായിരുന്നു.