നിയന്ത്രണം കടുപ്പിച്ച് കുവൈത്ത്, ഞായര്‍ മുതല്‍ പൂര്‍ണ കര്‍ഫ്യൂ

കുവൈത്ത് സിറ്റി- കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുവൈത്ത് നിയന്ത്രണം കടുപ്പിക്കുന്നു. ഞായറാഴ്ച മുതല്‍ വൈകിട്ട് നാലു മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് തീരുമാനം.  ഇത് മെയ് 30 വരെ നീളും. സമ്പൂര്‍ണ ലോക്ഡൗണ്‍ സംബന്ധിച്ച് ശനിയാഴ്ച മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. അങ്ങനെ വന്നാല്‍ കൈക്കൊള്ളേണ്ട നടപടികള്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്തു.
കൂടുതല്‍ മേഖലകളില്‍ സുരക്ഷാ വിഭാഗത്തിന്റെ പട്രോളിംഗ് ശക്തമാക്കും. നിലവില്‍ ചില കേന്ദ്രങ്ങളില്‍ നാഷനല്‍ ഗാര്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് പോലെ കൂടുതല്‍ ഇടങ്ങളില്‍ സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തും. സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ള അനുഭവങ്ങള്‍ വിശകലനം ചെയ്ത് ഗുണപ്രദമായത് സ്വീകരിക്കാനാണ് തീരുമാനം.

 

Latest News