ഷാര്‍ജയില്‍ മാസ്‌ക് വിതരണം ചെയ്യാന്‍ ഇനി ഡ്രൈവറില്ലാ കാര്‍

ഷാര്‍ജയില്‍ കൊറോണ പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഡ്രൈവറില്ലാ കാര്‍.

ഷാര്‍ജ- കോവിഡ് 19 വ്യാപനം തടയിടാനുള്ള പോരാട്ടത്തിന്റെ ഭാഗമായി യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം മാസ്‌ക്, ഗ്ലൗസ്, അണുനാശിനി എന്നിവ വിതരണം ചെയ്യാന്‍ സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍ രംഗത്തിറക്കി.
ഷാര്‍ജയിലെ ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ താമസക്കാര്‍ക്കും ജോലിക്കാര്‍ക്കുമാണ് ആളില്ലാ വാഹനം സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുക. ഷാര്‍ജ ഫാമിലി ഹെല്‍ത്ത് പ്രമോഷന്‍ സെന്റര്‍, ഹുവാവി കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സ്മാര്‍ട്ട് ടെക്‌നിക്കുകളും ഉപയോഗപ്പെടുത്തികൊറോണ വൈറസ് വ്യാപനത്തിനെതിരായ ബോധവല്‍ക്കരണ യത്‌നം ശക്തമാക്കുമെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ, ലൈസന്‍സിംഗ് വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍അമീരി പറഞ്ഞു.  

 

 

 

Latest News