മനാമ- നാട്ടിലെത്താന്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം പതിനായിരത്തോളമായി. ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഫ്‌ളൈറ്റ് വെള്ളിയാഴ്ച കൊച്ചിയിലേക്കാണെന്നും അതിനുശേഷം മാത്രമാണ് ഇന്ത്യയിലെ മറ്റു സെക്ടറുകളിലേക്കുള്ള ഫളൈറ്റുകളെന്നും എംബസി അറിയിച്ചു. കോഴിക്കോട്ടേക്കുള്ള ഫ്‌ളൈറ്റ് പതിനൊന്നിനാണ്.
യാത്രയുമായി ബന്ധപെട്ടു മറ്റു യാതൊരു വിവരവും തങ്ങള്‍ക്കു ദല്‍ഹിയില്‍നിന്ന് ലഭിച്ചിട്ടില്ല. വിദേശകാര്യമന്ത്രാലയത്തില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചേ നടപടികള്‍ എടുക്കുവെന്നും നോര്‍കയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെക്കുറിച്ചു തങ്ങള്‍ക്കു അറിവില്ലെന്നും എംബസി അറിയിച്ചു.