ഷാര്‍ജയില്‍ ഒരിടത്തും ലോക്ഡൗണ്‍ ഇല്ലെന്ന് പോലീസ്

ഷാര്‍ജ- കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഷാര്‍ജയില്‍ ഒരിടത്തും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. യു.എ.ഇയില്‍ ഒരിടത്തും സാമൂഹിക വ്യാപനം നടന്നതായി നിരീക്ഷിച്ചിട്ടില്ലെന്ന് ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് സാരി അല്‍ശംസി പറഞ്ഞു. അതിനാല്‍തന്നെ ഒരിടത്തും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. ഷാര്‍ജയില്‍ കൊറോണ വ്യാപിക്കുമെന്ന ഭീതിയില്ലാത്തതിനാല്‍ പോലീസ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News