എയര്‍ ഇന്ത്യ എക്‌സ്പ്രസ് യു.എ.ഇ ഓഫീസുകള്‍ ഇന്ന് തുറക്കും

ദുബായ്- പ്രവാസി ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നത് വ്യാഴാഴ്ച ആരംഭിക്കെ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ യു.എ.ഇ ഓഫീസുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും തുറക്കും.
യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അബുദാബിയിലും അല്‍ ഐനിലുമുള്ള ഓഫീസുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യന്‍ എംബസി തയാറാക്കുന്ന പട്ടികക്കനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി.
ഓഫീസ് രാവിലെ ഒമ്പതു മുതല്‍ മൂന്നു വരെ തുറക്കുമെന്ന് അവര്‍ അറിയിച്ചു. ദുബായ്, ഷാര്‍ജ ഓഫീസുകളും ചൊവ്വാഴ്ച തുറക്കും.

 

Latest News