ദുബായ്- യു.എ.ഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഇതോടെ 24 മണിക്കൂറിനിടെ ഇവിടെ മരിക്കുന്ന മലയാളികളുടെ എണ്ണം നാലായി. താനൂർ സ്വദേശി കമാലുദ്ദീൻ കുളത്തുവീട്ടി(52)ലാണ് മരിച്ചത്.അൽ ബഹറ ആശുപത്രിയിൽ ചികിത്സയലിരിക്കെയായിരുന്നു കമാലൂദ്ദീന്റെ മരണം.
കെ.എം.സി.സിയുടെയും യു.എ.ഇ സുന്നി സെന്ററിന്റെയും സജീവ പ്രവർത്തകനായിരുന്ന തിരൂർ ഇരിങ്ങാവൂർ കുറുപ്പിൻപടി സ്വദേശി പുളിക്കപ്പറമ്പിൽ സൈതലവിക്കുട്ടി ഹാജി(52) ഇന്നലെ രാത്രി മരിച്ചിരുന്നു. ദിവസങ്ങളായി ദുബൈ അൽബറാഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ദുബൈയിൽ ഖബറടക്കും. പരേതനായ ഏന്തീൻകുട്ടി മാസ്റ്ററുടെ മകനാണ്. ഭാര്യ: സലീന. മക്കൾ: സൽവ മുഹ്സിന (ഒമാൻ), സൈനുദ്ധീൻ, സൈനുൽ ആബിദീൻ, ഫാത്തിമ സഹ്റ. മരുമകൻ: മേടമ്മൽ മുഹമ്മദ് സഹീർ. കോതമംഗലം ആയക്കാട് തൈക്കാവ് പടി ഏലവും ചാലിൽ നിസാർ(37), മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് (51) എന്നിവരാണ് 24 മണിക്കൂറിനിടെ മരിച്ച മറ്റു രണ്ടുപേർ. നിസാർ അജ്മാനിലാണ് ചികിത്സയിലിരുന്നത്. രണ്ട് ദിവസം മുമ്പ് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അഷ്റഫ് അബുദാബിയിൽ വ്യാപാരം നടത്തുകയായിരുന്നു. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.






