പ്രവാസികളെ നാട്ടിലെത്തിച്ചില്ലെങ്കിൽ മരണം കൂടിയേക്കും; ഗൾഫിന്റെ കാരുണ്യം സ്വീകരിക്കുക-അഷ്‌റഫ് താമരശേരി

ദുബായ്- കോവിഡ് വ്യാപനം പടരുന്ന പശ്ചാതലത്തിൽ ഗൾഫിൽനിന്ന് കോവിഡല്ലാത്ത രോഗം കൊണ്ട് പ്രയാസപ്പെടുന്നവരെയും ഗർഭിണികളെയും പ്രായമേറിയവരെയും ഉടൻ നാട്ടിലെത്തിക്കണമെന്ന് യു.എ.ഇയിലെ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശേരി ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ആവശ്യം ഉന്നയിച്ചത്. പോസ്റ്റിൽനിന്ന്:

സാധാരണക്കാർക്ക് മനസ്സിലാക്കുന്ന ഭാഷയിലാണ് ഞാൻ നിങ്ങളുമായി സംവദിക്കാറുളളത്.കോവിഡ് രോഗം മൂലം വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നത്,പ്രവാസികളെ മൊത്തം ആശങ്കയിലാക്കുന്നു.ഇത് എഴുതി കൊണ്ടിരിക്കുന്ന സമയത്തും കോവിഡ് മൂലം റാസൽ കൈമയിൽ ഒരു മലയാളി കൂടി മരണപ്പെട്ടു.ത്യശൂർ ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് മരണപ്പെട്ടത്. യു.എ.ഇയിൽ മാത്രം ഇതോട് കൂടി 29 മലയാളികളാണ് മരണപ്പെട്ടത്. കോവിഡ് മൂലം മരണപ്പെടുന്ന വിദേശ ഇൻഡ്യക്കാരുടെ ആശ്രിതർക്ക് 5 ലക്ഷം ധനസഹായം നൽകണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.അതിന് വേണ്ടി കേരള ഗവൺമെന്റ് കേന്ദ്ര സർക്കാരിൽ സമർദ്ധം ചെലുത്തണം. 
രോഗികളെയും, പ്രായമായവരെയും എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ചില്ലെങ്കിൽ മരണപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയർന്നേക്കാം,ഇനിയെങ്കിലും വൈകാതെ ബാക്കിയുളളവരെയെങ്കിലും നാട്ടിലെത്തിക്കുവാനുളള സംവിധാനങ്ങൾ ഒരുക്കണം.ഇന്ത്യയിലേയ്ക്ക് സർവ്വീസ് നടത്തുവാൻ തയ്യാറാണെന്ന് യുഎഇയിലെ വിമാനക്കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യാ എന്നിവ അറിയിച്ചിട്ടും യാതൊരു പ്രതികരണവും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല,.ഇപ്പോൾ കുവൈറ്റും സ്വന്തം ചിലവിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. യാത്രാനുമതി നൽകിയാൽ മാത്രം മതിയാകും.നിങ്ങളുടെ മൗനം മൂലം ഈ അറബ് രാജ്യങ്ങളിലെ നേതാക്കൾ പ്രവാസികൾക്ക് നൽകുന്ന ആനുകൂല്യങ്ങളാണ് ഇല്ലാതാകുന്നത്.ഇവിടെ മണലാരണ്യത്തിൽ മരുപ്പച്ച ഒരുക്കിയവരാണ് പ്രവാസികളായ നമ്മൾ. അതിന് ഈ ഗൾഫ് രാജ്യങ്ങൾ നമ്മുക്ക് നൽകുന്ന കാരുണ്യമാണ് ഈ ആനുകൂല്യങ്ങൾ..അതിനെയും വേണ്ടെന്ന് വെച്ഛ് സാധാരണക്കാരായ പ്രവാസികൾക്ക് അമിതമായ ടിക്കറ്റ് ചാർജ്ജ് വർദ്ധിപ്പിക്കാനുളള തന്ത്രമാണോ ഈ യാത്ര വൈകിപ്പിക്കുന്നതിൻെറ പിന്നിലെന്ന് സംശയം വർദ്ധിപ്പിക്കുന്നു. യാത്രാ തുകയുടെ കാര്യത്തിൽ ഒരു വ്യക്തത ഇതുവരെയും ഉണ്ടായിട്ടില്ല.എംബസികളിൽ നടക്കുന്ന രജിസ്ട്രഷനിൽ ടിക്കറ്റിൻെറ കാര്യത്തിൽ വ്യക്തതയില്ല.പ്രവാസികളെ മടക്കി കൊണ്ട് പോകുന്ന കാര്യത്തിൽ തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ തീർത്തും സൗജന്യമായി നാട്ടിലെത്തിക്കണം. നിങ്ങളുടെ അനങ്ങപ്പാറ നയമാണ് ഒരുപാട് വിദേശ ഇന്ത്യക്കാരുടെ മരണത്തിന് കാരണമായത്. ഇനിയും മരണസംഖ്യ കൂടാൻ ഇടവരരുത്. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി നിന്ന് പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടി ഈ ആവശ്യങ്ങൾ സർക്കാരിൽ ശക്തമായി ആവശ്യപ്പെടണം.ഇവിടെ ഓരോ പ്രവാസികളും ആകാശത്തിലും കടലിലും നോക്കിയിരിക്കുകയാണ്.എന്നാണ്,എപ്പോഴാണ് സ്വന്തം രാജ്യത്തിൽ നിന്ന് കനിവ് കിട്ടുകയെന്നറിയാൻ.നാളെ,നാളെ എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
 

Latest News