ദുബായ്- കോവിഡ്19 ബാധിച്ച് യു.എ.ഇയില്‍ ഇന്ന് മൂന്ന് മലയാളികൾ കൂടി മരിച്ചു. രണ്ട് മലപ്പുറം സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയുമാണ് മരിച്ചത്.
മലപ്പുറം മൂർക്കനാട് പൊട്ടിക്കുഴി പറമ്പിൽ സ്വദേശി മുസ്തഫ പറമ്പിൽ (49) അബുദാബിയിലും കണ്ണൂർ കേളകം സ്വദേശി തങ്കച്ചൻ(58) ഷാർജയിലും മലപ്പുറം എടപ്പാൾ സ്വദേശി തെക്കും മുറി താഹിർ ദുബായിലുമാണ് മരിച്ചത്.
കോവിഡ് ബാധിച്ചു അബുദാബി മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുസ്തഫ. സി പി എം അനുകൂല പ്രവാസി സംഘടനയായ ശക്തി തീയറ്റെഴ്സിന്റെ സജീവ പ്രവർത്തകനായിരുന്നു.
പറമ്പിൽ മൊയ്തീൻറെ മകനാണ് മുസ്തഫ. ഉമ്മു ഖുൽസു ആണ് മാതാവ് ഭാര്യ ആരിഫ ചെമ്മല മക്കൾ : ആശിഫ , അൻസാഫ്, മരുമകൻ : സക്കീർ പൈങ്കണ്ണൂർ.
കണ്ണൂർ കേളകം സ്വദേശി തങ്കച്ചന്റെ ഭാര്യ കോവിഡ് ബാധിച്ചു ഷാർജയിൽ ചികിത്സയിലാണ്.