കുവൈത്ത് സിറ്റി- കുവൈത്തില്‍ ഇന്ത്യക്കാരന് ഉള്‍പ്പെടെ നാലു പേര് കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. 45 വയസുള്ള ഇന്ത്യക്കാരനാണ് മരിച്ചത്. 72 വയസുള്ള സ്വദേശിയും 50 വയസുള്ള ബംഗ്ലദേശുകാരനും 61 വയസുള്ള ഈജിപ്തുകാരനുമാണ് മറ്റുള്ളവര്‍. ഇതോടെ മരണ സംഖ്യ 30 ആയി. ഇതില്‍ 11 ഇന്ത്യക്കാരുണ്ട്. ഇന്ന് 103 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 353 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.






