അബുദാബി- യു.എ.ഇയില്‍ പുതുതായി 552 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 27,000 പരിശോധന നടത്തിയതിലാണ് ഇത്രയും രോഗബാധ കണ്ടെത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു പേര് മരിച്ചതായും 100 പേര് രോഗ മുക്തരായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.






