ദോഹ- ഖത്തര്‍ ദേശീയ മേല്‍വിലാസ നിയമപ്രകാരം സ്വദേശികളും പ്രവാസികളും ജൂലൈ 26ന് മുമ്പായി നിര്‍ബന്ധമായും തങ്ങളുടെ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓര്‍മപ്പെടുത്തല്‍.
പൗരന്മാര്‍, പ്രവാസികള്‍, നിയമപരമായ വ്യക്തികള്‍, കമ്പനികള്‍ എന്നിവരാണ് മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യേണ്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov.qa എന്ന വെബ്‌സൈറ്റിലൂടെ അല്ലെങ്കില്‍ മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ രജിസ്റ്റര്‍ ചെയ്യണം. ഉത്തരവ് പാലിക്കാത്തവര്‍ കര്‍ശന നിയമനടപടികള്‍ നേരിടേണ്ടി വരും. പത്ത് ലക്ഷത്തോളം പേര്‍ ഇതിനകം മേല്‍വിലാസം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.






