ഖത്തറില്‍ 643 പേര്‍ക്ക്കൂടി കോവിഡ്

ദോഹ- ഖത്തറില്‍ 643 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 12,564 ആയി. കോവിഡ് 19 ഭേദമായവരുടെ എണ്ണം 1,243 ആയി ഉയര്‍ന്നു. 109 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് വിമുക്തരായത്.
2,808 പേരില്‍ പരിശോധന നടത്തിയതിലാണ് 643 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 11,311 പേരാണ് ചികിത്സയിലുള്ളത്. പത്ത് പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതുവരെ രാജ്യത്ത് 91,415 പേര്‍ കോവിഡ് പരിശോധനക്ക് വിധേയമായതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അത്യാവശ്യമില്ലാതെ പുറത്ത് ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.

 

Latest News