ദുബായ് നായിഫില്‍ പുതിയ പോസിറ്റീവ് കേസുകളില്ല

ദുബായ്- മലയാളികള്‍ തിങ്ങിത്താമസിക്കുന്ന നായിഫില്‍ പുതിയ കൊറോണ കേസുകളില്ല. അതീവ കര്‍ക്കശമായ സുരക്ഷാ നിയന്ത്രണങ്ങളാണ് നായിഫില്‍ കൊറോണയുടെ ആക്രമണത്തെ തടുത്തുനിര്‍ത്തിയത്. ഇവിടെ ആദ്യഘട്ടത്തില്‍ വ്യാപകമായ രോഗബാധയുണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഒരു പോസിറ്റീവ് കേസ് പോലും ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വതനി എമിറേറ്റ്‌സ് ഫൗണ്ടേഷനിലെ ദിഹാര്‍ ബെല്‍ഹൂല്‍ അല്‍ ഫലാസി പറഞ്ഞു. കരുതല്‍ നടപടികളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്കിലും നായിഫ് പൂര്‍ണമായും സുരക്ഷിതമെന്ന് പറയാനാവില്ലെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായിത്തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News