ദുബായ്- മലയാളികള്‍ തിങ്ങിത്താമസിക്കുന്ന നായിഫില്‍ പുതിയ കൊറോണ കേസുകളില്ല. അതീവ കര്‍ക്കശമായ സുരക്ഷാ നിയന്ത്രണങ്ങളാണ് നായിഫില്‍ കൊറോണയുടെ ആക്രമണത്തെ തടുത്തുനിര്‍ത്തിയത്. ഇവിടെ ആദ്യഘട്ടത്തില്‍ വ്യാപകമായ രോഗബാധയുണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഒരു പോസിറ്റീവ് കേസ് പോലും ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വതനി എമിറേറ്റ്സ് ഫൗണ്ടേഷനിലെ ദിഹാര്‍ ബെല്‍ഹൂല്‍ അല്‍ ഫലാസി പറഞ്ഞു. കരുതല്‍ നടപടികളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എങ്കിലും നായിഫ് പൂര്‍ണമായും സുരക്ഷിതമെന്ന് പറയാനാവില്ലെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായിത്തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.






