കുവൈത്ത് സിറ്റി- മലപ്പുറം എടപ്പാള്‍ സ്വദേശിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശനെ(45)യാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറുമാസം മുമ്പാണ് പുതിയ വിസയില്‍ കുവൈത്തിലെത്തിയത്. തുടര്‍ന്ന് അവിടെ സുഹൃത്തുക്കള്‍ക്കൊപ്പം സബാഹ് സാലിമില്‍ താമസിക്കുകയായിരുന്നു. താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.






