ദുബായ്- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്ന യു.എ.ഇയില്‍ പൊതുസുരക്ഷക്കുള്ള നിര്‍ദേശങ്ങളും പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള അടയാളങ്ങളും ഉള്‍ക്കൊള്ളുന്ന പൊതു ഡയരക്ടറി പുറത്തിറക്കി.
ദുബായ് ഗവണ്മെന്റാണ് പൊതുഗതാഗത സംവിധാനങ്ങളിലും പൊതു സ്ഥലങ്ങളിലും അവശ്യം സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് പാലിക്കേണ്ട മര്യാദകളെ കുറിച്ചുമുള്ള ഏകീകൃത ഡയറക്ടറി പുറത്തിറക്കിയത്.

കോവിഡ് നേരിടുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ പൊതുവായി സ്വീകരിച്ചിട്ടുള്ള അടയാളങ്ങളാണ് സൈനേജ് ഡയരക്ടറിയിലുള്ളത്. നിര്‍ബന്ധമായും പാലിക്കേണ്ടതും ലംഘിച്ചാല്‍ പിഴ നല്കേണ്ടതുമായ നിര്‍ദേശം ചുകപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. സ്വീകരിക്കേണ്ട മറ്റു മര്യാദകളെ കുറിച്ച് മഞ്ഞ അടയാളങ്ങള്‍ സൂചന നല്കുന്നു.
മാസ്ക് ധരിക്കുക, സമ്പര്‍ക്ക അകലം പാലിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ അടയാളങ്ങള്‍ ബസുകളിലടക്കം ഉള്‍പ്പെടുത്തും. മെട്രോ, ബസ് സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളില്‍ രണ്ട് തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളും പ്രദര്‍ശിപ്പിക്കും. ടാക്സികളടക്കമുള്ള മറ്റു പൊതുഗതാഗത സംവിധാനങ്ങളിലും ഇവ പ്രദര്‍ശിപ്പിക്കും.






