ദുബായ്- ദുബായില്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്. രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ മുന്‍കൂര്‍ അനുമതിയില്ലാതെ പുറത്തിറങ്ങാം. ഇത് ഇ്ന്നുമുതല് പ്രാബല്യത്തിലായി. സുരക്ഷാ മുന്‍കരുതല്‍ എടുത്തിരിക്കണം. മാസ്ക് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ 1000 ദിര്ഹം് പിഴ. സാമൂഹിക അകലവും പാലിക്കണം.
ദുബായില്‍ ഞായര്‍ മുതല്‍ പൊതുഗതാഗത സംവിധാനം സജ്ജമാകും. ദുബായ് മെട്രോ ഞായറാഴ്ച മുതല്‍ രാവിലെ 7 മണി മുതല്‍ രാത്രി 11 മണിവരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ പതിവുപോലെ 10 മണിക്കായിരിക്കും ആദ്യയാത്ര. മെട്രോ, ടാക്സി, ബസ് യാത്രകളില്‍ മുഖാവരണം, സാമൂഹിക അകലം എന്നിവ നിര്‍ബന്ധം. ടാക്സിയില്‍ 2 യാത്രക്കാരെ മാത്രമേ അനുവദിക്കൂ. മെട്രോയിലും കൂടുതല്‍ ആളുകളെ കയറ്റില്ല. ട്രാം, ജലഗതാഗതം എന്നിവ തല്‍ക്കാലമില്ല. ഞായറാഴ്ച മുതല്‍ വാഹന പാര്‍ക്കിംഗിന് പണം നല്‍കണം.






