വീട്ടിലിൽ വെറുതെ ഇരുന്നപ്പോൾ തോന്നിയ ഐഡിയയാണ് സിനിമാ നിർമാണത്തിന് വഴിയൊരുക്കിയതെന്ന് നിഹാൽ പറയുന്നു. ഇന്നത്തെ ദിവസം എങ്ങനെ വ്യത്യസ്തമാക്കാം എന്നു ഞാനും സഹോദരങ്ങളും ആലോചിച്ചു. ഒരു സിനിമയെടുത്താലോ എന്നു ഞാൻ പറഞ്ഞു. ആശയം മാതാപിതാക്കളുമായി പങ്കുവെച്ചു. എല്ലാവരും കൂടി തിരക്കഥയുണ്ടാക്കി.
കൊറോണ സൃഷ്ടിച്ച ലോക്ഡൗൺ പലർക്കും സമ്മാനിച്ചത് ദുരിതവും വിരസതയും അലസതയുമൊക്കെയാണെങ്കിൽ മറ്റു പലർക്കുമത് സർഗാത്മക കഴിവുകളുടെ പരിപോഷണത്തിനുള്ള അവസരമാണ്്. വീട്ടിലിരുന്നുകൊണ്ടു തന്നെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള സുവർണാവസരമായാണ് ഈ വിശ്രമ കാലത്തെ ചിലരെങ്കിലും മാറ്റിയിട്ടുള്ളത്. ഇക്കാര്യത്തിൽ മുതിർന്നവരേക്കാൾ മുന്നിൽ കുട്ടികളാണ്. ഉള്ളത് സ്വരുക്കൂട്ടി പ്രയാസമനുഭവിക്കുന്നവരുടെ പ്രയാസം നീക്കാൻ ശ്രമിക്കുന്ന കുരുന്നുകളുടെ ശ്രമങ്ങൾ ഒരു ഭാഗത്തു നടക്കുമ്പോൾ മറുഭാഗത്ത് കൊറോണ വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നടപടികളിലും അവർ പങ്കാളികളാവുന്നു. സിനിമ നിർമിച്ചും ഗാനാലാപനം നടത്തിയും കവിത ചൊല്ലിയും അഭിനയ മികവു കാണിച്ചുമെല്ലാമാണ് ബ്രേക്ക് ദ ചെയിനിൽ അവർ ഭാഗഭാക്കാവുന്നത്. പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ സഹായികളായും പങ്കാളികളായും കൂട്ടുന്നത് കുടുംബാംഗങ്ങളെയാണ്. അത്തരത്തിലുളള ഒരു ചെറു കലാകാരനാണ് ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി നിഹാൽ. കൊറോണ ജാഗ്രതാ നടപടികളുടെ ഭാഗമായി നിഹാൽ നിർമിച്ച ഷോർട്ട് ഫിലിം 'ഹാന്റ് വാഷ്' സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുകഴിഞ്ഞു. സിനിമ കണ്ടവരെല്ലാം നിഹാലിന് അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തെ ചെറുതായുള്ള പരിചയവും മതാപിതാക്കളുടെയും സഹോദരങ്ങളുടെയും പ്രോത്സാഹവനും സിനിമാ നിർമാണത്തിന് നിഹാലിന് പ്രേരകമായി. അവർ കൂടി ഇതിൽ പങ്കാളികളായതോടെ നാലു മണിക്കൂർ കൊണ്ട് സിനിമ റെഡി. നിമിഷ നേരം കൊണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസിംഗും നടത്തി. മുഖ്യ കഥാപാത്രമായി അഭിനയിച്ചത് മൂന്നാം ക്ലാസ് വിദാർഥിയായ അനുജൻ ആസിഫ് നുഅ്മാൻ. മറ്റു കഥാപാത്രങ്ങൾക്ക് വേഷമിട്ടത് പ്ലസ് വൺ വിദ്യാർഥിയായ സഹോദരി ഫാത്തിമ നൗറീൻ, മാതാവ് ഷേഖ, പിതാവ് അൻസാർ നെടുമ്പാശ്ശേരി എന്നിവരാണ്.

വീട്ടിലിൽ വെറുതെ ഇരുന്നപ്പോൾ തോന്നിയ ഐഡിയയാണ് സിനിമാ നിർമാണത്തിന് വഴിയൊരുക്കിയതെന്ന് നിഹാൽ പറയുന്നു. ഇന്നത്തെ ദിവസം എങ്ങനെ വ്യത്യസ്തമാക്കാം എന്നു ഞാനും സഹോദരങ്ങളും ആലോചിച്ചു. ഒരു സിനിമയെടുത്താലോ എന്നു ഞാൻ പറഞ്ഞു. ആശയം മാതാപിതാക്കളുമായി പങ്കുവെച്ചു. എല്ലാവരും കൂടി തിരക്കഥയുണ്ടാക്കി. 'ഹാൻഡ് വാഷ്'എന്നു പേരിട്ടു. പിതാവിന്റെ മൊബൈൽ ഫോണിലേതാണ് ക്യാമറ. ഫോൺ ചെറിയ ട്രൈപോഡിൽ വെച്ച് ഷൂട്ട് ചെയ്തു. ലൊക്കേഷൻ വീടിൻെറ മുറ്റവും മുന്നിലെ ചെറിയ റോഡും. ഞാനൊഴികെ വീട്ടിലെ എല്ലാവരും അഭിനേതാക്കൾ. ക്യാമറയും സംവിധാനവും ഞാൻ നിർവഹിച്ചു. ഫോണിൽ തന്നെ എഡിറ്റിംഗും സംഗീത നിർവഹണവും നടത്തി. എല്ലാത്തിനും കൂടി എടുത്തത് നാലു മണിക്കൂർ. ഉടൻ തന്നെ ഫേസ് ബുക്കിലും യുട്യൂബിലും കയറ്റി. സിനിമ കണ്ട കൂട്ടുകാരും അധ്യാപകരും ഉൾപ്പെടെ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് നിഹാൽ. സിനിമയെക്കുറിച്ച് അൽപം പിരിജ്ഞാനം ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്നതാണ് ഇത്തരം സിനിമകളെന്നും നിഹാൽ കൂട്ടിച്ചേർത്തു.
ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂൾ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നിഹാൽ ബിരിയാണി, ഉമ്മ പറഞ്ഞ കഥ, ക്വാഷൻ ഗോ സ്ലോ എന്നീ ഷോർട്ട് ഫിലിമുകളിലും ആനപ്പറമ്പിൽ വേൾഡ് കപ്പ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ബിരിയാണിയിലെ അഭിനയത്തിന് കുവൈത്ത് ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ അവാർഡ് നിഹാലിന് ലഭിച്ചിട്ടുണ്ട്.






