ദുബായ്- യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. പുതുതായി 518 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 91 പേര്‍ പുതുതായി രോമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 8,756 ആയി. 29,000 പേരെ പുതുതായി പരിശോധനക്ക് വിധേയരാക്കിയതായും മന്ത്രാലയം അറിയിച്ചു.






