കുവൈത്ത് സിറ്റി- രാജ്യത്ത് വിദേശികളില്‍ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര ചികിത്സ ലഭിക്കുന്നതിന് അടച്ചിട്ടിരുന്ന സ്വകാര്യ ക്ലിനിക്കുകള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് സ്വകാര്യ മേഖലയിലെ ആശുപത്രികളൊഴികെ എല്ലാ ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും നേരത്തെ അടച്ചു പൂട്ടിയത്. സര്‍ക്കാരിന്റ പുതിയ തീരുമാനം വിദേശികള്‍ക്ക് ആശ്വാസകരമാകും.
അതിനിടെ, ഉയര്‍ന്ന താപനിലയും വ്രതാനുഷ്ഠാനവും കണക്കിലെടുത്ത് റമദാനില്‍ മൃതദേഹങ്ങള്‍ മറവു ചെയ്യുന്ന സമയം രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയായി പുനഃക്രമീകരിച്ചു.






