കുവൈത്ത് പൊതുമാപ്പ്: വിമാന സര്‍വീസ് തീരുമാനം ആയില്ല

കുവൈത്ത് സിറ്റി- കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് രജിസ്റ്റര്‍ ചെയ്ത നൂറുകണക്കിന് ഇന്ത്യക്കാര്‍ ആശങ്കയില്‍. ഇവരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്.
വിമാന സര്‍വീസുകള്‍ നിലച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് യാത്ര ചെയ്യാനാവാത്ത സ്ഥിതിയാണ്. കേന്ദ്രസര്‍ക്കാരാകട്ടെ, ഇതു സംബന്ധിച്ച് പ്രത്യേകിച്ചൊന്നും പറയുന്നില്ല. ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നു വരെ ഇവര്‍ കാത്തിരിക്കേണ്ടി വരുമെന്ന സൂചനയാണ് അധികാരികള്‍ നല്‍കുന്നത്. അതുവരെ അഭയകേന്ദ്രത്തില്‍ കഴിയേണ്ടിവരുമെന്നതാണ് പൊതുമാപ്പിന് അപേക്ഷിച്ചവരെ ആശങ്കയിലാഴ്ത്തുന്നത്.
വിമാന സര്‍വീസുകള്‍ക്ക് കുവൈത്ത് തയാറാണെങ്കിലും ഇന്ത്യ ഇതുവരെ പച്ചക്കൊടി കാട്ടിയില്ല.

 

Latest News